സൂപ്പർ പോരാട്ടത്തിൽ ചെൽസിക്ക് വമ്പൻ തോൽവി. ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളിന് ചെൽസിയെ വീഴ്ത്തി... 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ ചെൽസിക്ക് വമ്പൻ തോൽവി. വെംബ്ലി സ്റ്റേഡിയത്തില്‍ ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളിന് ചെൽസിയെ വീഴ്ത്തി. ഡെലി അലി, ഹാരി കെയ്ൻ, സോൻ ഹ്യുംഗ് മിൻ എന്നിവരാണ് ടോട്ടനത്തിന്‍റെ സ്കോറർ. 

Scroll to load tweet…

ഇടവേളയ്ക്ക് മുൻപ് ടോട്ടനം രണ്ട് ഗോളിന് മുന്നിലായിരുന്നു. ഒലിവർ ജിറൂഡാണ് ചെൽസിയുടെ ആശ്വാസ ഗോൾ നേടിയത്. 30 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ടോട്ടനം. 28 പോയിന്‍റുള്ള ചെൽസി നാലാം സ്ഥാനത്തും. മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതും ലിവര്‍പൂള്‍ രണ്ടാമതുമാണ്. 

Scroll to load tweet…