ലെസ്റ്റർ സിറ്റിക്കെതിരെ ആഴ്സണലിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ ജയം.
ആഴ്‌സണല്‍: പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ ആഴ്സണലിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ ജയം. 45-ാം മിനിട്ടിൽ മെസൂട്ട് ഓസിലും 63, 66 മിനിട്ടുകളിൽ ഒബമയാംഗും ആഴ്സണലിനായി വലകുലുക്കി. ബെല്ലെറിനാണ് ലെസ്റ്ററിനായി ആശ്വാസ ഗോൾ നേടിയത്.
ആഴ്സനലിന്റെ തുടർച്ചയായ പത്താം ജയത്തിനാണ് എമിറേറ്റ്സ് വേദിയായത്. ജയത്തോടെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തേക്ക് ആഴ്സനൽ എത്തി. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ട് പോയിന്റ് മാത്രം പിന്നിലാണ് ആഴ്‌സണൽ ഇപ്പോൾ.
