ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയും ആഴ്‌സനലും ഗോളില്ലാ സമനിലയില്‍ പിരിഞ്ഞു. കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കേ ഡേവിഡ് ലൂയിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ചെല്‍സിക്ക് തിരിച്ചടിയായി. 10 പോയിന്റുമായി ചെല്‍സി മൂന്നും ഏഴ് പോയിന്റുമായി ആഴ്‌സനല്‍ 12 ഉം സ്ഥാനങ്ങളിലാണ്. ഇതേസമയം മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളിന് എവര്‍ട്ടനെ തകര്‍ത്തു. മുന്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണി നയിച്ച എവര്‍ട്ടനെതിരെ വലന്‍സിയ, എംഖിതാരിയന്‍, ലുകാക്കു, മാര്‍ഷ്യാല്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.