ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയ്ക്ക് മികച്ച റേറ്റിംഗ് നല്‍കിയതിന് കേരളത്തിലെ സി.പി.എം അനുഭാവികള്‍ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ചീത്ത വിളിച്ചുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു ഇത്. ഇതില്‍ ചില ഉദാഹരണങ്ങള്‍ ഇങ്ങനെ.


എന്നാല്‍ ഇതിന് പിന്നില്‍ സംഘപരിവാര്‍ അനുഭാവികള്‍ തന്നെയാണെന്ന് സൈബര്‍ ലോകത്തെ ഇടത് അനുഭാവികള്‍ പറയുന്നത്. ടോം മൂഡിയുടെ പേജില്‍ ചീത്ത വിളിച്ച് കമന്‍റ് ഇട്ട ഭൂരിപക്ഷം പ്രൊഫൈലുകളും വ്യാജ പ്രൊഫൈലുകളാണ്. ഈ പ്രൊഫൈലുകള്‍ സംഘപരിവാര്‍-ബി.ജെ.പി അനുകൂല പോസ്റ്റുകളാണ് നേരത്തെ ഷെയര്‍ ചെയ്തിരുന്നു എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ റേറ്റിംഗ് വിഷയത്തില്‍ പൊങ്കാല ഇടുന്നതിന് വേണ്ടി മാത്രം പലരും പ്രൊഫൈല്‍ ചിത്രങ്ങള്‍ ചെഗുവേരയുടേത് ആക്കി മാറ്റുകയായിരുന്നു എന്നാണ് ആരോപണം.
ക്രിക്കറ്റ് താരം മൂഡിയെ സി.പി.എം അനുഭാവികള്‍ ചീത്ത വിളിച്ചുവെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത ആയതോയെടാണ് പലരും ഇത്തരം പ്രൊഫൈലുകള്‍ വിശദമായി പരിശോധിച്ചത്. ഈ പ്രൊഫൈലുകളില്‍ നിന്ന് സംഘപരിവാര്‍ അനുകൂല പേജായ സുദര്‍ശനം ഉള്‍പ്പെടെയുള്ള പേജുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ നേരത്തെ ഷെയര്‍ ചെയ്തിട്ടുണ്ടെന്നും പറയുന്നു.
എന്നാല്‍ ഒടുവില്‍ ഈ ട്രോളുകള്‍ക്കിടയില്‍ വിശദീകരണവുമായി ടോംമൂഡി രംഗത്ത് എത്തി. താന്‍ ഒരു ഫിനാഴ്സ് ഏജന്‍സിയിലും പ്രവര്‍ത്തിക്കുന്നില്ലെന്ന് ട്രോള്‍ ചെയ്യുന്നവര്‍ മനസിലാക്കിയതില്‍ നല്ലത് എന്നായിരുന്നു മൂഡിയുടെ പോസ്റ്റ്.

