അന്ന് ജീവിത പങ്കാളിയായിരുന്ന ആന്‍ഡ്രിയയുമായുള്ള വിവാഹബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്. എന്നാല്‍ കരിയര്‍ അവസാനിപ്പിച്ചിട്ടും ഹോഗിന്‍റെ ദാമ്പത്യജീവിതത്തിലെ പാളിച്ചകള്‍ പരിഹരിക്കപ്പെട്ടില്ല.
ജീവിതത്തിലെ തകര്‍ച്ചയും കരിയറിലെ തിരിച്ചടിയും ഹോഗിനെ വിഷാദരോഗത്തിനും മദ്യത്തിനും അടിമയാക്കി. ഓസ്‌ട്രേലിയയിലെ തുറമുഖനഗരമായ ഫെര്‍മാന്റിലിലെ ബീച്ചിലാണ് ഹോഗ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വിഷാദരോഗം കടുത്ത ഹോഗ് നാല് തവണ കടലിലേക്ക് നീന്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുങ്ങിമരണം സംഭവിക്കുന്നെങ്കില്‍ അപ്രകാരം ജീവിതം അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഓരോ തവണയും കടലില്‍ ഇറങ്ങിയതെന്ന് ഹോഗ് ആത്മകഥയില്‍ വെളിപ്പെടുത്തി.
പിന്നീട് ജീവിതത്തിലെ തിരിച്ചടികളെ അതിജീവിച്ച ഹോഗ് 2011ല്‍ ക്രിക്കറ്റിലേക്ക് തിരിച്ചു വന്നു. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് എന്ന ടീമിലൂടെയാണ് അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചു വന്നത്.
