കൊണ്ടോട്ടി: മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി. ജാബിർ (44) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച രാത്രിയിൽ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ മുസ്ലിയാരങ്ങാടിയിൽ വെച്ചാണ് അപകടമുണ്ടായത്. ജാബിർ ഓടിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രതിരോധ നിരയിലെ താരമായ ജാബിർ 1994–95 വർഷത്തെ നെഹ്റു കപ്പിലാണ് ഇന്ത്യക്കായി കളിച്ചത്. 90കളിലെ കേരള പൊലീസ് ടീമിന്റെ പ്രധാന താരങ്ങളിലൊരാളായിരുന്ന ജാബിര്‍ 1991-92 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പൊലീസ് ടീം അംഗമാണ്.94, 95, 96 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ടണിഞ്ഞു.

ഐ.എം. വിജയന്‍, സി.വി. പാപ്പച്ചര്‍, ഷറഫലി, സത്യന്‍ തുടങ്ങിയവര്‍ക്കൊപ്പം പൊലീസ് ടീമിലെ കളിക്കാരനായിരുന്നു. എം.എസ്.പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാണ്