ഇംഗ്ലീഷ്  ക്ലബ് ഫുട്ബോളിന് തുടക്കമാവുന്ന കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടം അല്‍പസമയത്തിനകം. പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, എഫ് എ കപ്പ് ജേതാക്കളായ ചെൽസിയെ നേരിടും.

ലണ്ടന്‍‍: ഇംഗ്ലീഷ് ക്ലബ് ഫുട്ബോളിന് തുടക്കമാവുന്ന കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടം അല്‍പസമയത്തിനകം. പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, എഫ് എ കപ്പ് ജേതാക്കളായ ചെൽസിയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്ക് വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ കോച്ച് മൗറീസിയോ സാറിക്ക് കീഴിൽ ചെൽസിയുടെ ആദ്യ പ്രധാന മത്സരമാണിത്. 

കെവിൻ ഡിബ്രൂയിൻ, റഹീം സ്റ്റെർലിംഗ് എന്നിവരില്ലാതെയാണ് സിറ്റി ഇറങ്ങുക. ഇതേസമയം, ലെസ്റ്ററിൽ നിന്ന് ഈ സീസണിൽ ടീമിലെത്തിയ റിയാദ് മെഹറസ് ഇന്ന് സിറ്റിയിൽ അരങ്ങേറ്റം കുറിക്കും. 2009ന് ശേഷം ആദ്യ കമ്മ്യൂണിറ്റി ഷീൽഡ് വിജയമാണ് ചെൽസിയുടെ ലക്ഷ്യം. 2012ലാണ് സിറ്റി അവസാനമായി ചാമ്പ്യൻമാരായത്. 

Scroll to load tweet…
Scroll to load tweet…