മാഞ്ചസ്റ്റ‌ര്‍ യുണൈറ്റഡിന്‍റെ ജൈത്രയാത്ര തുടരുന്നു. എഫ് എ കപ്പ് ഫുട്ബോളിന്‍റെ നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. 

ലണ്ടന്‍: ഇടക്കാല പരിശീലകന്‍ ഒലേ സോള്‍ഷെയറിന് കീഴില്‍ മാഞ്ചസ്റ്റ‌ര്‍ യുണൈറ്റഡിന്‍റെ ജൈത്രയാത്ര തുടരുന്നു. എഫ് എ കപ്പ് ഫുട്ബോളിന്‍റെ നാലാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ആഴ്സനലിനെ തോല്‍പിച്ചു. 

അലക്സി സാ‌ഞ്ചസ്, ജെസ്സി ലിംഗാര്‍ഡ്, ആന്തണി മാര്‍ഷ്യാല്‍ എന്നിവരാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. ഒബമയാംഗാണ് ആഴ്സനലിന്‍റെ സ്കോറര്‍. സോള്‍ഷെയറിന് കീഴില്‍ യുണൈറ്റഡിന്‍റെ തുടര്‍ച്ചയായ എട്ടാം ജയമാണിത്.