ക്രിക്കറ്റ് ഇതിഹാസം കോഴിക്കോട് എത്തുന്നതറിഞ്ഞ് രാവിലെ മുതല്‍ തന്നെ ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിരുന്നു. 12.30 ഓടെയാണ് സച്ചിന്‍ എത്തിയത്. ആവേശത്തിലാറാടിയ ആരാധകരെ നിയന്ത്രിക്കാന്‍ സച്ചില്‍ തന്നെ പലപ്പോഴും ഇടപെട്ടു. കായിക ക്ഷമതയാണ് സമ്പത്തെന്ന് പറഞ്ഞ സച്ചിന്‍, കായികക്ഷമതയുടെ മികച്ച ഉദാഹരണമാണ് വേദിയിലിരിക്കുന്ന പത്മശ്രീ മീനാക്ഷി അമ്മയെന്നും ചൂണ്ടിക്കാട്ടിയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് സദസ് വരവേറ്റത്.
കേരളം തനിക്ക് അകമഴിഞ്ഞ സ്‌നേഹവും പിന്തുണയും നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ സീസണ്‍ കാഠിന്യമേറിയതായിട്ടും ബ്ലാസ്‌റ്റേഴ്‌സിന് മികച്ച നേട്ടമുണ്ടാക്കാനായത് ഇവിടുത്തെ കാണികളുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണെന്നും സച്ചിന്‍ വ്യക്തമാക്കി.
ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ എംഡി ഡോ. ആസാദ് മൂപ്പന്‍, സി ഇ ഒ ഡോ. രാഹുല്‍ മോനോന്‍, എ പ്രദീപ്കുമാര്‍ എം എല്‍ എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
