കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പിതാവിന് പ്രവേശനം നിഷേധിച്ചു; രൂക്ഷമായ പ്രതികരണവുമായി സൈന

First Published 3, Apr 2018, 12:19 PM IST
Father denies admission to Commonwealth Games Saina with a strong response
Highlights
  • കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിന് പ്രവേശനം നിഷേധിച്ച ഗെയിംസ് നടത്തിപ്പുകാരുടെ സമീപനത്തില്‍ രൂക്ഷമായ പ്രതികരണവുമായി സൈന നെഹ്‌വാള്‍ രംഗത്ത്.

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിന് പ്രവേശനം നിഷേധിച്ച ഗെയിംസ് നടത്തിപ്പുകാരുടെ സമീപനത്തില്‍ രൂക്ഷമായ പ്രതികരണവുമായി സൈന നെഹ്‌വാള്‍ രംഗത്ത്. ഓസ്‌ട്രേലിയലിലെ ഗോള്‍ഡ് കോസ്റ്റിലാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് നടക്കുന്നത്. 

ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 'എക്‌സ്ട്രാ ഒഫിഷ്യല്‍' വിഭാഗത്തിലാണ് സൈനയുടെ പിതാവ് ഹര്‍വീര്‍ സിങ് നെഹ്‌വാളിന്റെ പേര് കായിക മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഗെയിംസ് വില്ലേജില്‍ വച്ച് സൈനയുടെ പിതാവിന് പ്രവേശനം നിഷേധിക്കുകയായിരുന്നു. നാളെ തുടങ്ങുന്ന ഗെയിംസ് ഏപ്രില്‍ 15നാണ് അവസാനിക്കുക.

ഗെയിംസ് വില്ലേജില്‍ തന്റെ പിതാവിനുണ്ടായ അപമാനത്തില്‍ പ്രകോപിതയായ താരം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പിതാവിനെ കോമണ്‍വെല്‍ത്ത് ഒഫിഷ്യലായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ എല്ലാ ചെലവുകളും വഹിക്കുന്നതു ഞാനാണ്. എന്നിട്ടും ഗെയിംസ് വില്ലേജിലെത്തിയപ്പോള്‍ പിതാവിനെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി'- സൈന പറഞ്ഞു.

മന്ത്രാലയത്തിന്റെ നടപടി കാരണം അദ്ദേഹത്തിന് എന്റെ മത്സരങ്ങള്‍ കാണാനോ ഗെയിംസ് വില്ലേജിലേക്ക് പ്രവേശിക്കുവാനോ എന്നെ കാണാനോ പോലും പറ്റില്ല. എല്ലാ മത്സരങ്ങള്‍ക്കും പിതാവ് ഒപ്പമുണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയും ലഭിക്കാറുണ്ട്. എന്തുകൊണ്ടാണ് പ്രവേശനം ലഭിക്കില്ലെന്ന കാര്യം നേരത്തെ പറയാതിരുന്നത്- സൈന ചോദിച്ചു.

loader