ആദ്യ പകുതി യു എ ഇയ്ക്ക്; കളംനിറഞ്ഞ് ആശിഖും ഗുര്‍പ്രീതും

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Jan 2019, 10:27 PM IST
fc asian cup 2019 india vs uae 1st half report
Highlights

എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കെതിരെ യു എ ഇ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍. അലി അഹമ്മദിന്‍റെ പാസില്‍ 41-ാം മിനുറ്റില്‍ ഇന്ത്യന്‍ പ്രതിരോധത്തിലെ വിള്ളലിലൂടെ ഖല്‍ഫാന്‍ വലകുലുക്കുകയായിരുന്നു.

അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കെതിരെ യു എ ഇ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍. അലി അഹമ്മദിന്‍റെ പാസില്‍ 41-ാം മിനുറ്റില്‍ ഇന്ത്യന്‍ പ്രതിരോധത്തിലെ വിള്ളലിലൂടെ ഖല്‍ഫാന്‍ വലകുലുക്കുകയായിരുന്നു. 43-ാം മിനുറ്റില്‍ ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരം ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക് ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവില്‍ പന്ത് ബാറിനെയുരുമി കടന്നുപോയി.  

യു എ ഇയുടെ ആക്രമണത്തോടയാണ് മത്സരത്തിന് കിക്കോഫായത്. രണ്ടാം മിനുറ്റില്‍ സാല്‍മിന്‍റെ ലോംഗ് ബോള്‍ ഗുര്‍പ്രീത് തട്ടിത്തെറിപ്പിച്ചു. എന്നാല്‍ പിന്നീട് ഇന്ത്യ കളംനിറഞ്ഞ് കളിക്കാന്‍ തുടങ്ങി. 12-ാം മിനുറ്റില്‍ ഛേത്രിയുടെ പാസില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ഉതിര്‍ത്ത ഇടംങ്കാലന്‍ ഷോട്ട് ഗോളിയില്‍ അവസാനിച്ചു. ഇതിനുപിന്നാലെ ഛേത്രിയുടെ ഒരു ഷോട്ടിനും ഗോള്‍വര കടന്നില്ല. 34-ാം മിനുറ്റില്‍ കിട്ടിയ നിര്‍ണായക ഫ്രീകിക്ക് അവസരം യു എ ഇയും മുതലാക്കിയില്ല. 

എന്നാല്‍ 35 മിനുറ്റുകള്‍ പിന്നിട്ട ശേഷം ആദ്യ നിമിഷങ്ങള്‍ ഓര്‍മ്മിപ്പിച്ച് യു എ ഇ വീണ്ടും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയത് ഇന്ത്യക്ക് തലവേദനയായി. ഇതിന്‍റെ റിസല്‍റ്റ് 41-ാം മിനുറ്റില്‍ യു എ ഇയ്ക്ക് ലഭിച്ചു. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം സമനില നേടാനുള്ള അവസരം ഛേത്രി പാഴാക്കിയതോടെ ഇന്ത്യ ലീഡ് വഴങ്ങി ആദ്യ പകുതിക്ക് പിരിയുകയായിരുന്നു.

കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ച് ഇന്ത്യയെ യു എ ഇ വിറപ്പിക്കുകയായിരുന്നു. ബോള്‍ പൊസിഷനില്‍ ഇന്ത്യ പിന്നില്‍ നിന്നപ്പോള്‍ ആദ്യ പകുതിയില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ കളംനിറഞ്ഞു. ഗോളി ഗുര്‍പ്രീതിന്‍റെ സേവുകളും ഇന്ത്യക്ക് ആശ്വാസമായി. കഴിഞ്ഞ കളിയിലെ മിന്നലാട്ടം ഛേത്രിക്ക് ആദ്യ പകുതിയില്‍ തുടരാനായില്ലെങ്കിലും നിരാശപ്പെടുത്തിയില്ല. 

loader