സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണക്കും റയൽ മാഡ്രിഡിനും വമ്പന്‍ ജയങ്ങൾ. ബാഴ്സ ഒസാസുനയേയും റയൽ ഡിപ്പോര്‍ട്ടീവോയേയുമാണ് തോൽപ്പിച്ചത്. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ബാഴ്സയുടെ ജയം. കറ്റാലൻസിനായി ലിയോണൽ മെസ്സി, അലകാസര്‍ ,ആന്ദ്രേ ഗോമസ് എന്നിവര്‍ ഇരട്ട ഗോളുകളും മഷ്യരാനോ ഒരു ഗോളും നേടി. ജയത്തോടെ ബാഴ്സ പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഡിപ്പോര്‍ട്ടീവോയെ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. റയലിനായി ഹാമിഷ് റൊഡ്രീഗ്രസ് രണ്ടും ,മൊറാട്ട,ഇസ്കോ,വാസ്കെസ്,കാസെമീറോ എന്നിവര്‍ ഓരോ ഗോൾ വീതവും നേടി. പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് റയൽ.
