കളിക്കളത്തിലെ മികവിനും മാന്യമായ പെരുമാറ്റവും റോജര്‍ ഫെഡററുടെ പ്രത്യേകതയാണ്. എന്നാല്‍ ജനുവരി ആദ്യം നടന്ന ഹോപ്പ്മാന്‍ കപ്പിലെ പെരുമാറ്റത്തിന്റെ പേരില്‍ സ്ത്രീവിരുദ്ധനെന്ന ആരോപണം ഫെഡറര്‍ക്ക് നേരെയും ഉയര്‍ന്നിരിക്കുകയാണ്. മിക്സഡ് ഡബിള്‍സ് മല്‍സരത്തിനിടെ അമേരിക്കയുമായുള്ള മല്‍സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 

ബെലിന്‍ഡ ബെന്‍സിക് ആയിരുന്നു റോജര്‍ ഫെഡററുടെ സഹതാരം അമേരിക്കയെ പ്രതിനിധാനം ചെയ്തത് ജാക്ക് സോക്കും കോക്കോ വാന്‍ഡവേഗും. മല്‍സരം പുരുഷതാരങ്ങള്‍ തമ്മിലായതോടെ സ്ത്രീ താരങ്ങള്‍ കാഴ്ചക്കാരായി. കുറച്ച് നേരം കളി നോക്കി നിന്ന വാന്‍സവേക്ക് തനിക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനില്ലെന്ന് മനസിലായതോടെ കളം വിട്ടു. ബെലിന്‍ഡാവട്ടെ അല്‍പ സമയം നോക്കി നിന്നതിന് ശേഷം കുറച്ച് സമയം കോര്‍ട്ടില്‍ ഇരുന്നതിന് ശേഷമാണ് കളം വിട്ടത്. 

Scroll to load tweet…

ഒരു ഷോട്ട് പോലും സ്ത്രീ സഹതാരങ്ങള്‍ക്ക് കിട്ടാതായതോടെയാണ് രണ്ട് സ്ത്രീ താരങ്ങളും കളം വിട്ടത്. സഹതാരങ്ങള്‍ കളം വിട്ടത് പരിഗണിക്കാതെ റോജര്‍ ഫെഡററും ജാക്ക് സോക്കും കളി തുടരുകയായിരുന്നു. പിന്നീട് ഏറെ നേരത്തിന് ശേഷമാണ് ജാക്കിന് ഒരു പോയിന്റ് ലഭിക്കുന്നത്.