മെഴ്സിഡസ് കപ്പ് ഫെെനല്‍ ഞായറാഴ്ച
സ്റ്റുഗര്ട്ട്: ടെന്നീസ് കോര്ട്ടിലെ ഇതിഹാസ താരം റോജര് ഫെഡറര് വീണ്ടും എടിപി റാങ്കില് ഒന്നാം സ്ഥാനത്ത്. ജര്മനിയിലെ സ്റ്റുഗര്ട്ടില് നടക്കുന്ന മെഴ്സിഡസ് കപ്പിന്റെ ഫെെനലിലെത്തിയതോടെയാണ് മുപ്പത്തഞ്ചുകാരനായ ഫെഡററെ തേടി വീണ്ടും പ്രഥമ സ്ഥാനം എത്തിയത്. ആദ്യ സെറ്റ് നഷ്ടമായിട്ടും 6-7,6-2,7-6 എന്ന സ്കോറിനാണ് ഓസ്ട്രേലിയയുടെ നിക്ക് കിര്ഗിയസിനെ ഫെഡ് എക്സ്പ്രസ് മറികടന്നത്.
തിങ്കളാഴ്ച പുറത്ത് വരുന്ന റാങ്കിംഗില് ഇതോടെ റാഫേല് നദാലിനെ പിന്തള്ളാന് ഫെഡററിന് സാധിക്കും. ഞായറാഴ്ച കനേഡിയന് താരം മിലോസ് റോംനിക്കാണ് സ്വസ് താരത്തെ കലാശ പോരാട്ടത്തില് നേരിടുക. ഇത് വിജയിക്കാനായാല് കരിയറിലെ 98-ാമത്തെ കിരീട നേട്ടമാണ് ഫെഡിനെ കാത്തിരിക്കുന്നത്. ഈ സീസണില് ഇത് മൂന്നാമത്തെ വട്ടമാണ് അദ്ദേഹം റാങ്കിംഗില് ഒന്നാമത് എത്തുന്നത്.
