കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഫിഫ നിര്‍ത്തലാക്കുന്നു

സൂറിച്ച്: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഫിഫ നിര്‍ത്തലാക്കുന്നു. അതോടൊപ്പം ക്ലബ്ബ് ലോകകപ്പ് നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടത്താനും ഫിഫ തീരുമാനിച്ചു. 2021 മുതലാകും പുതിയ മാറ്റം. ഫിഫ ലോകകപ്പിന് തലേവര്‍ഷം ജൂണില്‍ ആകും ഇനി ക്ലബ്ബ് ലോകകപ്പ് നടക്കുക. ഇപ്പോള്‍ എല്ലാ വര്‍ഷവും ഡിസംബറിലാണ് ക്ലബ്ബ് ലോകകപ്പ് നടക്കുന്നത്. 

റഷ്യയില്‍ നടന്ന കഴിഞ്ഞ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ജര്‍മ്മനി ജേതാക്കളായിരുന്നു. ഫിഫ ലോകകപ്പ് വന്‍ വിജയമാണെങ്കിലും കോണ്‍ഫെഡറേഷന്‍ കപ്പും ക്ലബ്ബ് ലോകകപ്പും ആരാധകരെ ആകര്‍ഷിക്കുന്നതില്‍ പരാജയമായതോടെയാണ് ഫിഫയുടെ പുതിയ തീരുമാനങ്ങള്‍.