സൂറിച്ച്: ഫിഫയുടെ മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിന്റെ ചുരുക്കപ്പട്ടികയായി. ബാഴ്സലോണ താരങ്ങളായ ലയണൽ മെസ്സിയുടേയും നെയ്മറുടേയും ഗോളുകൾ ഉൾപ്പടെ പത്ത് ഗോളാണ് പട്ടികയിൽ ഉള്ളത്. മെസ്സി കോപ്പ അമേരിക്കയിൽ അമേരിക്കയ്ക്കെതിരെ നേടിയ ഗോളും നെയ്മർ ബാർസയ്ക്കുവേണ്ടി നേടിയ ഗോളുമാണ് പട്ടികയിലുള്ളത്.
ഡിസംബര്‍ രണ്ടു വരെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടക്കും. ഇതില്‍ നിന്നു മൂന്നു പേരെ അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തും. ജനുവരി ഒൻപതിനാണ് ജേതാവിനെ പ്രഖ്യാപിക്കുക. വോട്ട് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.









