Asianet News MalayalamAsianet News Malayalam

ആറുവര്‍ഷത്തിനിടെ മികച്ച റാങ്കുമായി ഇന്ത്യന്‍ ഫുട്ബോള്‍ പുതുവര്‍ഷത്തിലേക്ക്

FIFA Rankings India achieve best ranking in six years
Author
Delhi, First Published Dec 23, 2016, 4:35 AM IST

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ രണ്ടുസ്ഥാനം മെച്ചപ്പെടുത്തി നൂറ്റി മുപ്പത്തിയഞ്ചാം സ്ഥാനത്തോടെ ഇന്ത്യ പുതുവര്‍ഷത്തിലേക്ക്. ആറ് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗ് ആണിത്. 2009ല്‍ ഇന്ത്യ 134-ാം റാങ്കിലെത്തിയിരുന്നു. 2014ല്‍ 171-ാം റാങ്കിലായിരുന്നു ഇന്ത്യ.

സാഫ് കപ്പില്‍ 114-ാം സ്ഥാനത്തുള്ള പ്യൂര്‍ട്ടോറിക്കയെ കീഴടക്കി കീരീടം നേടിയതും രാജ്യാന്തര സൗഹൃദ മത്സരങ്ങളിലെ മികച്ച പ്രകടനവുമാണ് റാങ്കിംഗിലെ മുന്നേറ്റത്തില്‍ ഇന്ത്യയെ തുണച്ചത്.

പട്ടികയില്‍ ലിയോണല്‍ മെസ്സിയുടെ അ‍ര്‍ജന്‍റീനയാണ് ഒന്നാം സ്ഥാനത്ത്. ഇതോടെ ഫിഫ ടീം ഓഫ് ദ ഇയര്‍ പുരസ്കാരവും അര്‍ജന്‍റീന സ്വന്തമാക്കി.

ബ്രസീല്‍, ജര്‍മ്മനി, ചിലെ, ബല്‍ജിയം, കൊളംബിയ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഉറൂഗ്വേ, സ്‌പെയ്ന്‍ എന്നിവരാണ് രണ്ടുമുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.

Follow Us:
Download App:
  • android
  • ios