മുംബൈ: ഫിഫ അണ്ടർ 17 ലോകകപ്പിലെ ഗ്രൂപ്പ് റൗണ്ടിലെ പോരാട്ട ചിത്രം വ്യക്തമായി. ഓരോ ടീമും ഏത് ഗ്രൂപ്പിൽ കളിക്കണമെന്ന് തീരുമാനിക്കാനുള്ള നറുക്കെടുപ്പ് വൈകിട്ട് മുംബൈയിൽ നടന്നു. ആദ്യ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ആദ്യമത്സരം യുഎസ്എയുമായാണ്. അതേ സമയം ബ്രസീല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിന്‍റെ മത്സരം കൊച്ചിയിലാണ്.
ആദ്യ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് പുറമേ യുഎസ്എ, കൊളംമ്പിയ, ഘാന എന്നീ രാജ്യങ്ങളാണ് ഉള്‍കൊള്ളുന്നത്. രണ്ടാം ഗ്രൂപ്പില്‍ പരാഗ്വ, മാലി, ന്യൂസിലാന്‍റ്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ്. മൂന്നാം ഗ്രൂപ്പില്‍ ഇറാന്‍, ഗിനിയ,ജര്‍മ്മനി, കോസ്റ്റാറിക്ക എന്നിവരാണ്. നാലാം ഗ്രൂപ്പിലെ മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത് ഇവിടെ ബ്രസീലിന് പുറമേ ഉത്തര കൊറിയ, നൈജീരിയ, സ്പെയിന്‍ എന്നിവര്‍ ബൂട്ട്കെട്ടും.
അഞ്ചാം ഗ്രൂപ്പില്‍ ഹോണ്ടുറാസ്, ജപ്പാന്‍, ന്യൂ കാലിഡോണിയ, ഫ്രാന്‍സ് എന്നിവരാണുള്ളത്. അവസാന ഗ്രൂപ്പില്‍ ഇറാഖ്, മെക്സിക്കോ, ചിലി, ഇംഗ്ലണ്ട് എന്നിവരാണ്. ആദ്യ ഗ്രൂപ്പില്‍ ഇന്ത്യയുടെ അടക്കം മത്സരങ്ങള്‍ ദില്ലിയില്‍ നടക്കും. രണ്ടാം ഗ്രൂപ്പിന്‍റെ മത്സരങ്ങള്‍ നാവി മുംബൈയിലാണ്. മൂന്നാം ഗ്രൂപ്പ് മത്സരങ്ങള്‍ മരാഗോയിലാണ്. അഞ്ചാം ഗ്രൂപ്പ് മത്സരങ്ങള്‍ ഗുവഹത്തിയിലും, അവസാന ഗ്രൂപ്പിന്‍റെ മത്സരങ്ങള്‍ കൊല്‍ക്കത്തയിലുമാണ്. ലോകക്കപ്പ് ഉദ്ഘാടനം ഒക്ടോബര്‍ 5നായിരിക്കും.
ഗ്രൂപ്പ് നിർണയ നറുക്കെടുപ്പD ഫിഫയ്ക്കു പരമ്പരാഗത രീതിയിലാണ് നടന്നത്. ഓരോ ഗ്രൂപ്പിലേക്കും ഓരോ ടീമിനെ സീഡ് ചെയ്തു. ആതിഥേയ രാജ്യം എന്ന നിലയ്ക്ക് ഗ്രൂപ്പ് എയിൽ ഇന്ത്യയ്ക്ക് നേരത്തെതന്നെ പ്രവേശനം നൽകിയിരുന്നു. മറ്റു ഗ്രൂപ്പുകളിലേക്ക് ഓരോ ടീമിനെ സീഡ് ചെയ്യുന്നത് അവരുടെ ഫുട്ബോൾ പാരമ്പര്യവും മുൻ അണ്ടർ 17 ലോകകപ്പുകളിലെയും ഇത്തവണത്തെ യോഗ്യതാ റൗണ്ടിലെ പ്രകടനവും ലോകറാങ്കിങ്ങിൽ അവരുടെ സീനിയർ ടീമിനുള്ള സ്ഥാനവുമെല്ലാം പരിഗണിച്ചായിരുന്നു.
ഇതേ മാനദണ്ഡങ്ങൾ വച്ച് ഫൈനൽ റൗണ്ട് കളിക്കുന്ന 24 ടീമുകളെ നാലു പാത്രങ്ങളിലായി വീതിച്ചു. ഓരോ പാത്രത്തിലും ആറു രാജ്യങ്ങൾ വീതം. ഇതിനു പുറമെ ആറു കോപ്പകൾ വേദിയിൽ സൂക്ഷിച്ചിരിന്നു. ആറു രാജ്യങ്ങൾ വീതം ഉൾക്കൊള്ളുന്ന പാത്രത്തിൽനിന്ന് ഓരോ രാജ്യത്തിനെയും സൂചിപ്പിക്കുന്ന കുഞ്ഞിപ്പന്ത് എടുത്ത് ആറു കോപ്പകളിലായി നിക്ഷേപിച്ചു.
പ്രമുഖ ഫുട്ബോൾ താരങ്ങളായ അർജൻറീനയുടെ എസ്തബാൻ കാംബി യാസോ , നൈജീരിയയുടെ നുവാൻകോ കാനു എന്നിവരായിരിന്നു നറുക്കെടുപ്പ് ചടങ്ങിലെ മുഖ്യാത്ഥിതികൾ. ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയും. ഒളിന്പിക്സ് വെള്ളി മെഡൽ ജേതാവ് പിവി സിന്ധുവും ചടങ്ങിൽ പങ്കെടുത്തു .മുംബൈയിലെ സഹാറാ സ്റ്റാർ ഹോട്ടലിലായിരുന്നു പരിപാടി.
