ഭുബനേശ്വര്‍: ലോക ഹോക്കി ലീഗ് സെമിയിൽ ഇന്ത്യക്ക് തോൽവി. ഒളിംപിക് ചാമ്പ്യന്‍മാരായ അർജന്റീനയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ കീഴടങ്ങിയത്. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ഗോണ്‍സാലോ പെല്യാറ്റിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ വിജയഗോള്‍.
സമനലിക്കായുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ആദ്യപകുതിയില്‍ കൂടുതല്‍ ആക്രമിച്ചുകളിച്ചത് ഇന്ത്യയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ലോക ഒന്നാം നമ്പര്‍ ടീമായ അര്‍ജന്റീന കളിയുടെ കടിഞ്ഞാണേറ്റെടുത്തു. മത്സരത്തില്‍ ഇന്ത്യക്ക് അനുകൂലമായി രണ്ട് പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല.
കളി തീരാന്‍ ഒരു മിനിട്ട് മാത്രം ബാക്കിയിരിക്കെ ലീഡ് വര്‍ധിപ്പിക്കാന്‍ ലഭിച്ച തുറന്ന അവസരം അര്‍ജന്റീനയും പാഴാക്കി. ഒളിംപിക് മെഡലിസ്റ്റുകളായ ബല്‍ജിയത്തെ കീഴടക്കിയാണ് ഇന്ത്യ സെമിയിലെത്തിയത്.
