ഐ.എസ്.എല്‍ ഫൈനലിന് മുമ്പ് കൊല്‍ക്കത്ത ടീമിന് തിരിച്ചടി. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് കൊല്‍ക്കത്ത ടീമിന് ഏഴ് ലക്ഷം രൂപ പിഴ വിധിച്ചു. ഡിസംബര്‍ 13ന് മുംബൈക്കെതിരായ മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിനാണ് നടപടി. കൊല്‍ക്കത്ത താരം യുവാന്‍ ബെലന്‍കോസോയ്‌ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. ഓള്‍ ഇന്ത്യ ഫുഡ്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയുടേതാണ് നടപടി.