ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യു്‌നൈറ്റഡ്- എഫ്‌സി ഗോവ മത്സരം സമനിലയില്‍. ഇരുവരും രണ്ട് വീതം ഗോള്‍ നേടി പിരിഞ്ഞു. ഐഎസ്എല്ലിലെ ആദ്യ സമനിലയാണിത്. നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന് മത്സരത്തില്‍ കോറോയാണ് ഗോവയുടെ ഇരും ഗോളുകളും നേടിയത്.
ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യു്‌നൈറ്റഡ്- എഫ്‌സി ഗോവ മത്സരം സമനിലയില്‍. ഇരുവരും രണ്ട് വീതം ഗോള്‍ നേടി പിരിഞ്ഞു. ഐഎസ്എല്ലിലെ ആദ്യ സമനിലയാണിത്. നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന് മത്സരത്തില്‍ കോറോയാണ് ഗോവയുടെ ഇരും ഗോളുകളും നേടിയത്. ഫെഡറികോ ഗല്ലേഗോ, ബാര്‍ത്തൊളമ്യൂ ഒഗ്ബഷേ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്‍റെ ഗോള്‍ നേടിയത്.
മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഫെഡറിക്കോയിലൂടെ ലീഡ് നേടി. എന്നാല്‍ ആറു മിനുട്ടുകള്‍ മാത്രമെ ആ ലീഡ് നീണ്ടു നിന്നുള്ളൂ. 14ആം മിനുട്ടില്‍ ഗോവയുടെ സ്പാനിഷ് സ്ട്രൈക്കര്‍ കോറോ ഗോവയ്ക്ക് സമനില നേടിക്കൊടുത്തു. കോറോ തന്നെ 39ആം മിനുട്ടില്‍ മറ്റൊരു ഗോളിലൂടെ ഗോവയെ മുന്നിലും എത്തിച്ചു.
രണ്ടാം പകുതിയിലാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഗോള്‍ മടക്കിയത്. 53ാം മിനുട്ടില്‍ ഒഗ്ബഷേയിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില പിടിച്ചു. പിന്നീട് ഗോളടിക്കാന്‍ ഇരുവരും കിണഞ്ഞ് ശ്രമിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ മാറ്റമൊന്നുമുണ്ടായില്ല. കോറോയാണ് കളിയിലെ താരം. കഴിഞ്ഞ സീസണില്‍ 18 ഗോളുകള്‍ നേടി റെക്കോര്‍ഡ് ഇട്ട കോറൊ ആ റെക്കോര്‍ഡ് ഈ സീസണിലും ആവര്‍ത്തിച്ചേക്കും എന്ന സൂചന കൂടി ആദ്യ പകുതിയില്‍ നല്‍കി.
