ഓവല്‍: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ഇലവനില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍. നായകന്‍ പൃഥ്വി ഷാ, ഓപ്പണര്‍ മന്‍ജോത് കല്‍റ, ശുഭ്മാന്‍ ഗില്‍, അനുകൂല്‍ റോയ്, കമലേഷ് നാഗര്‍കോട്ടി എന്നിവരാണ് ലോക ഇലവനില്‍ ഇടംപിടിച്ച താരങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിച്ച റെയ്നാ‍ഡ് വാന്‍ ടോന്‍ഡറാണ് ഐസിസി ഇലവന്‍റെ നായകന്‍‍. പൃഥ്വി ഷാ(261), മന്‍ജോത് കല്‍റ(252), ശുഭമാന്‍ ഗില്‍(372) എന്നിങ്ങനെയായിരുന്നു താരങ്ങളുടെ ടൂര്‍ണമെന്‍റിലെ പ്രകടനം. 

അതേസമയം അനുകൂല്‍ റോയ് പതിനാലും കമലേഷ് നാഗര്‍‍കോട്ടി ഒമ്പതും വിക്കറ്റ് വീഴ്ത്തി. എന്നാല്‍ റണ്ണേഴ്‌സ് അപ്പായ ഓസ്ട്രേലിയയുടെ ഒറ്റ
താരം പോലും ലോക ഇലവനില്‍ ഇടംപിടിച്ചില്ല. ന്യുസീലന്‍ഡിന്‍റെയും പാകിസ്ഥാന്‍റെയും അഫ്ഗാനിസ്ഥാന്‍റെയും ഓരോ താരങ്ങളും ടീമിലുണ്ട്. മുന്‍താരങ്ങളായ ഇയാന്‍ ബിഷപ്, അന്‍ജും ചോപ്ര, ജെഫ് ക്രോ, ടോം മൂഡി, മാധ്യമപ്രവര്‍ത്തകനായ ശശാങ്ക് കിഷോര്‍ എന്നിവരടങ്ങിയ സമിതിയാണ് ലോക ഇലവനെ തിരഞ്ഞെടുത്തത്.