1. ഓപ്പണര്‍ സ്മൃതി മന്താനയുടെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. നാലു ബോളില്‍ റണ്‍സൊന്നുമെടുക്കാതെയാണ് സ്മൃതി മന്താന പുറത്തായത്.


2.ക്യാപ്റ്റന്‍ മിതാലി രാജായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കരുത്ത്. എന്നാല്‍ പതിമൂന്നാം ഓവറില്‍ മിതാലി റണ്ണൗട്ടായത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. ലോകകപ്പില്‍ മികച്ച ഫോമില്‍ കളിച്ച മിതാലിക്ക് ഫൈനല്‍ നിരാശയുടേതായി.


3. സെഞ്ചിറിക്കരികെ പുറത്തായ പൂനം റൗത്തിന്‍റെ വിക്കറ്റാണ് മത്സരത്തില്‍ വഴിത്തിരിവായത്. 115 പന്തില്‍ 86 റണ്‍സ് നേടി കരുതലോടെ കളിച്ച ഇന്നിംഗ്സ് അവസാനിച്ചതോടെ ഇന്ത്യന്‍ ക്യംപ് മൗനമായി.


4.വാലറ്റത്തിന്‍റെ പരാജയം അവസാന നിമിഷത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളെല്ലാം തകിടം മറിച്ചു. ദീപ്തി ശര്‍മ്മയൊഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. റണ്‍സും പന്തും തമ്മില്‍ വലിയ വ്യത്യാസമില്ലാതിരുന്ന ഘട്ടത്തിലാണ് വാലറ്റം കൂറ്റനടികള്‍ക്ക് ശ്രമിച്ച് പരാജയപ്പെട്ടത്.


5.9.4 ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ അന്യ ശ്രുബ്സോളയുടെ പ്രകടനം ഇന്ത്യന്‍ പരാജയത്തിന്‍ നിര്‍ണ്ണായകമായി. ശ്രുബ്സോളയുടെ പ്രകടനം ഇംഗ്ലണ്ടിന്‍റെ വിജയം വേഗത്തിലാക്കി.