ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് സൂപ്പര്‍ ലീഗിനിടെയുണ്ടായ ഒരു രസകരമായ സംഭവമാണ് എബോണിയെ കുറിച്ചുള്ള സംസാരവിഷയം
ലണ്ടന്‍: എബോണി റെയ്ന്‍ഫോര്‍ഡ് ബ്രന്‍ഡിനെ ആരും മറന്നുകാണില്ല. ഇംഗ്ലണ്ട് വനിതാ ടീമിനായി ക്രിക്കറ്റ് കളിച്ച ആദ്യ കറുത്ത വര്‍ഗക്കാരി. സറെ ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു എബോണി. ഇപ്പോള്‍ മോട്ടിവേഷനല്‍ സ്പീക്കറായും എബോണി ജോലി ചെയ്യുന്നുണ്ട്.
എന്നാല്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് സൂപ്പര്‍ ലീഗിനിടെയുണ്ടായ ഒരു രസകരമായ സംഭവമാണ് എബോണിയെ കുറിച്ചുള്ള സംസാരവിഷയം. സറെ സ്റ്റാര്‍സ്- ലാന്‍സെഷയര്‍ മത്സരത്തിനിടെയാണ് സംഭവം. സറെ സ്റ്റാര്‍സിന്റെ സാറ ടെയ്‌ലര്‍ അടിച്ച പന്തെടുക്കാന്‍ പോകുന്നിനിടെ തട്ടിത്തടഞ്ഞ് വീണതാണ് ചിരി പടര്‍ത്തിയത്. എല്ലാത്തിനും കാരണം ടെയ്‌ലറാണെന്നാണ് ക്രിക്കറ്റ് ആരാധകരുടെ സംസാരം. വീഡിയോ കാണാം...
