കോലി യുവതാരങ്ങള്‍ക്കും സീനിയര്‍ താരങ്ങള്‍ക്കും പ്രചോദനമാണെന്ന് മുന്‍ പാക്കിസ്താന്‍ താരം അഷര്‍ മഹ്മൂദ്.

ലാഹോര്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലി യുവതാരങ്ങള്‍ക്കും സീനിയര്‍ താരങ്ങള്‍ക്കും പ്രചോദനമാണെന്ന് മുന്‍ പാക്കിസ്താന്‍ താരം അഷര്‍ മഹ്മൂദ്. ട്വിറ്ററില്‍ പങ്കുവെച്ച കോലിക്കൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായാണ് അഷറിന്‍റെ വെളിപ്പെടുത്തല്‍. ടെസ്റ്റ്- ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് കോലി.

കോലിയുടെ ബാറ്റിംഗ് കാണുന്നത് എപ്പോഴും സന്തോഷമാണ്. യുവതാരങ്ങള്‍ക്കും എന്നെ പോലുള്ള സീനിയര്‍ താരങ്ങള്‍ക്കും കോലി പ്രചോദനമാണ്. സഹോദരന് എല്ലാവിധ ആശംസകളും നേരുന്നു- അഷര്‍ മഹ്മൂദ് ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലണ്ട് പര്യടനത്തില്‍ ടീം ഇന്ത്യയെ നയിക്കുകയാണ് കോലിയിപ്പോള്‍. 

Scroll to load tweet…

നാല്‍പ്പത്തിമൂന്നുകാരനായ അഷര്‍ 21 ടെസ്റ്റുകളിലും 143 ഏകദിനങ്ങളിലും പാക്കിസ്താനായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 900 റണ്‍സും 39 വിക്കറ്റും, ഏകദിനത്തില്‍ 1521 റണ്‍സും 123 വിക്കറ്റും സ്വന്തമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായും കളിച്ചു.