ദക്ഷിണാഫ്രിക്കയ്ക്ക് 322 റണ്‍സിന്‍റെ കൂറ്റന്‍ ജയം
കേപ്ടൗണ്: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില് ദക്ഷിണാഫ്രിക്കയ്ക്ക് 322 റണ്സിന്റെ കൂറ്റന് ജയം. രണ്ടാം ഇന്നിംഗ്സില് ദക്ഷിണാഫ്രിക്ക ഉയര്ത്തിയ 429 റണ്സിന്റെ കൂറ്റന് വിജയലക്ഷ്യം പിന്തുടര്ന്ന ഓസീസ് 107 റണ്സിന് പുറത്തായി. ഭേദപ്പെട്ട തുടക്കം ലഭിച്ച ഓസീസിനെ 23 റണ്സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോണി മോര്ക്കലാണ് എറിഞ്ഞുവീഴ്ത്തിയത്. സ്കോര് ദക്ഷിണാഫ്രിക്ക- 311, 373... ഓസീസ്- 255, 107.
ഓസീസ് നിരയില് 32 റണ്സ് നേടിയ ഓപ്പണര് ഡേവിഡ് വാര്ണറാണ് ടോപ് സ്കോറര്. ബെന്ക്രോഫ്റ്റ്(26), മിച്ചല് മാര്ഷ്(16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റ്സ്മാന്മാര്. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് രണ്ടും കഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ അര്ദ്ധ സെഞ്ചുറികള് നേടിയ മര്ക്രാം, എബിഡി, ഫിലാന്ഡര് എന്നിവരാണ് രണ്ടാം ഇന്നിംഗ്സില് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന് സ്കോര് സമ്മാനിച്ചത്.
രണ്ടിന്നിംഗ്സുകളിലുമാ്യി ഒമ്പത് വിക്കറ്റ് നേടിയ മോണി മോര്ക്കലാണ് കളിയിലെ താരം. വിജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില് ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലെത്തി. നാലാം ടെസ്റ്റ് മാര്ച്ച് 30 മുതല് ജൊഹന്നഹ്ബര്ഗില് നടക്കും.
