ഐസ്‌വാള്‍: മലയാളി താരങ്ങളായ സികെ വിനീതീനും അനസ് എടത്തൊടികയ്‌ക്കും ഇന്ത്യന്‍ ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പുരസ്‌കാരം. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം അനസ് എടത്തൊടിക സ്വന്തമാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരത്തിനുള്ള ഫാന്‍ പ്ലെയര്‍ പുരസ്‌കാരമാണ് സികെ വിനീത് സ്വന്തമാക്കിയത്. ഐലീഗില്‍ മോഹന്‍ ബഗാന്റെയും ഐഎസ്എഎല്ലില്‍ ഡല്‍ഹി ഡൈനാമോസിന്റെ വിശ്വസ്തതാരമാണ് അനസ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നടത്തിയ മികച്ച പ്രകടനവും ഫെഡറേഷന്‍ കപ്പില്‍ ബംഗളൂരു എഫ്‌സിയെ വിജയത്തിലെത്തിച്ച രണ്ട് ഗോളുകള്‍ നേടിയതുമാണ് വിനീതിനെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാക്കിയത്.രണ്ടാം സ്ഥാനത്തുള്ള താരത്തേക്കാള്‍ 30,000ത്തിലധികം വോട്ടുകളുമായാണ് വിനീത് ആരാധകരുടെ പ്രിയങ്കരനായത്.
അതേസമയം, ഐഎസ്എല്ലില്‍ ഡെല്‍ഹി ഡൈനാമോസിന് വേണ്ടിയും ഐലീഗില്‍ മോഹന്‍ ബഗാനുവേണ്ടിയും നടത്തിയ മിന്നും പ്രകടനമാണ് അനസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച അണ്ടര്‍ 21 താരമായി ബംഗളൂരു എഫ്‌സിയുടെ ഉദാന്ത സിങിനെ തിരഞ്ഞെടുത്തപ്പോള്‍ ഐ ലീഗില്‍ ഐസ്വാള്‍ എഫ്‌സിയെ ചാംപ്യന്‍മാരാക്കിയ ഖാലിദ് ജമീലിനെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഐസ്വാള്‍ എഫ്‌സിയുടെ ആല്‍ഫ്രഡ് ജാര്യന്‍ മികച്ച വിദേശ താരമായപ്പോള്‍ നന്ദീപ് നന്ദിയും ദീപക് മൊണ്ഡലിനും പ്രത്യേക പുരസ്‌കാരത്തിനും അര്‍ഹനായി.
