മുംബൈ: ഫുട്‌ബോള്‍ ഇതിഹാസവും റയല്‍മാഡ്രിഡ് പരിശീലകനുമായ സിനദിന്‍ സിദാന്‍ ഇന്ത്യയില്‍. വ്യാഴാഴ്ച വൈകുന്നേരം സിദാന്‍ മുംബൈയില്‍ എത്തി. അദ്ദേഹത്തിനൊപ്പം ഭാര്യയും എത്തിയിട്ടുണ്ട്. നിരവധി ആരാധകരാണ് സിദാനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം.