അര്‍ധ സെഞ്ചുറി നേടി പുറത്താകാതെനിന്ന ധോണിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഇന്നലെ വിജയം സമ്മാനിച്ചത് എന്നാല്‍ ഒരു മികച്ച സ്റ്റംമ്പിംഗും ധോണി നടത്തി. ഹോള്‍ഡറെയാണ് ധോണിയുടെ ഇര. കഴിഞ്ഞ മത്സരത്തിലും ഹോള്‍ഡറെ ധോണി റണ്ണൌട്ടാക്കിയിരുന്നു. അശ്വിന്‍ എറിഞ്ഞ പന്ത് ലെഗ്ഗിലേക്ക് തിരഞ്ഞപ്പോള്‍ അത് ഹോള്‍ഡര്‍ മിസ് ചെയ്യുകയായിരുന്നു. എന്നാല്‍ ക്രീസിന് പുറത്തായ ഹോള്‍ഡറെ പുറത്താക്കാന്‍ മിന്നല്‍ ധോണിക്ക് അത് ധാരളമായിരുന്നു

ഇതിന്‍റെ വീഡിയോ ഇവിടെ കാണാം

എന്നാല്‍ മത്സരത്തിലെ മറ്റൊരു തമാശ ഇതല്ല, സ്റ്റംപ് മൈക്കിലൂടെ കേട്ട ധോണിയുടെ മൂന്ന് തമാശകളാണ്

റണ്‍ഔട്ട് മിസ് ചെയ്ത അശ്വിനോട് - ബോള്‍ നോക്കൂ, അശ്വിന്‍ താന്‍ അവിടെ തന്നെയില്ലെ

റോമന്‍ പവലിന്‍റെ സ്റ്റെപ്പ് ഔട്ടിനെക്കുറിച്ച് കുല്‍ദീപിനോട് - ഹെയ്, അയാള്‍ (റോമന്‍ പവലി) സ്റ്റെപ്പ് ഔട്ട് ചെയ്യില്ല, അയാള് ക്രീസില്‍ നിന്ന് ബിഗ്ഷോട്ടിന് ശ്രമിക്കും

വീരാട് കോലി ഡിആര്‍എസിന് കൊടുത്തപ്പോള്‍ - അത് ലെഗ് സ്റ്റംമ്പ് തൊടില്ല, നമ്മള്‍ വെറുതെ ഒരു ചാന്‍സ് കളയുകയാണ് ( അത് തന്നെ സംഭവിച്ചു)