കൊച്ചി: തോൽവിയോളം പോന്ന സമനില എന്നായിരുന്നുബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതികരണം. ജയിക്കാവുന്ന കളി കൈവിട്ടതിന്‍റെ നിരാശ ആരാധകര്‍ മറച്ചുവച്ചില്ല. പെനാൽറ്റി പാഴാക്കിയ കറേജ് പെകൂസനോടായിരുന്നു കൂടുതൽ പേര്‍ക്കും അരിശം. നിര്‍ണായക മത്സരത്തിൽ ഇതിലും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഉരുക്കുകോട്ടയായിരുന്ന കലൂര്‍ സ്റ്റേഡിയത്തിൽ , ഈ വര്‍ഷം ഭാഗ്യം ഒപ്പം ഉണ്ടായില്ലെന്ന് പറഞ്ഞ് ആശ്വസിച്ചവരും
കുറവല്ല ബംഗളുരുവില്‍ ജയിച്ച് പ്ലേ ഓഫിലെത്തുമെന്ന പ്രതീക്ഷയുള്ളവരും മഞ്ഞപ്പടയിൽ ഉണ്ട്.
