ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിന് തുടക്കമിട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ എത്തുന്നതിനിടെ ഉപദേശവുമായി മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. തന്‍റെ അനുഭവത്തില്‍നിന്നാണ് ഉപദേശമെന്ന് അറയിച്ചുകൊണ്ടാണ് സഹീറിന്‍റെ സഹതാരമായിരുന്ന ഗംഭീറിന്‍റെ ട്വീറ്റ്.
'' വിവാഹത്തിന് ആശംസകള്‍ സഹീര്‍. സഹീറിന് ബൗണ്‍സ് എറിയാനും ഒടുവില്‍ ഒരാളായി. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ് ഒരിക്കലും ബൗണ്‍സ്, പുള്‍ ചെയ്യാനോ ഹൂക്ക് ചെയ്യാനോ ശ്രമിക്കരുത്. അവ ലീവ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. " ഒടുവില്‍ വിവാഹിതരായ യുവരാജിനോടും ഹര്‍ഭജന്നോടും ശരിയല്ലേ എന്നും ഗംഭീര്‍ ചോദിക്കുന്നു. ട്വിറ്ററിലൂടെ ഗംഭീര്‍ നല്‍കിയ ഈ ഉപദേശമാണ് ഇപ്പോള്‍ തരംഗം. വന്‍ പ്രതികരണമാണ് ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏറെ കാലത്തെ പ്രണയത്തെ തുടര്‍ന്ന് സഹീര്‍ ഖാനും ബോളിവുഡ് താരവും മോഡലുമായ സാഗരികയും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. ഇരുവരും പറഞ്ഞിരുന്ന പോലെ രജിസ്റ്റര്‍ വിവാഹമായിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടതിനാല്‍ കോടതി വഴിയുള്ള കൂടിച്ചേരലാകും തങ്ങളുടേതെന്ന് സഹീര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും കുടുംബവും വിവാഹത്തിന് പിന്തുണയുമായുണ്ടായിരുന്നു.
