ഇന്ത്യൻ ക്രിക്കറ്റിൽ സൗരവ് ഗാംഗുലിയും ഹർഭജൻ സിങും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലായിരുന്നു ഹർഭജന്റെ സുവർണകാലഘട്ടമെന്ന് പറയാം. ഏതായാലും കളിയിൽനിന്ന് വിരമിച്ച ശേഷവും ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധമാണ് നിലനിർത്തുന്നത്. എന്നാൽ ട്വിറ്ററിൽ ഹർഭജൻ പോസ്റ്റ് ചെയ്ത കുടുംബ ഫോട്ടോയ്‌ക്ക് മറുപടി നൽകി ഗാംഗുലി പുലിവാൽ പിടിച്ചു.

Scroll to load tweet…

ഹ‍ർഭജന്റെയും ഭാര്യയുടെയുമൊപ്പം അവരുടെ മകളുടെ ചിത്രവുമുണ്ടായിരുന്നു. എന്നാൽ ഹർഭജന്റേത് മകനാണെന്ന ധാരണയിൽ, നിങ്ങളുടെ മകൻ വളരെ ഓമനത്വമുള്ളവനാണെന്നും അവനെ ഒരുപാട് സ്‌നേഹം നൽകൂവെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു. പിന്നീട് ഹർഭജന്റേത് മകനാണെന്ന് മനസിലാക്കിയ ഗാംഗുലി ട്വീറ്റ് തിരുത്തുകയും, തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുകയും ചെയ്തു.

Scroll to load tweet…


എന്നാൽ ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ട് ഗാംഗുലിയുടെ മകളുടെ ക്ഷേമം അന്വേഷിച്ചുകൊണ്ടുമായിരുന്നു ഹ‍ർഭജന്റെ മറുപടി.

Dada thank you for your blessings..love to Sana.. hope to see u soon😊 https://t.co/2WXrFL9tKz
— Harbhajan Turbanator (@harbhajan_singh) November 20, 2017