ലണ്ടന്‍: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഒരിക്കല്‍ തോക്കിന്‍ മുനയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. 1996ലായിരുന്നു സംഭവം. അന്ന് ഗാംഗുലിയും അന്ന് ഇന്ത്യന്‍ ടീം അംഗമായ നവജ്യോത് സിംഗ് സിദ്ധുവും ലണ്ടനിലെ ട്രെയ്നില്‍ സഞ്ചരിക്കുകയായിരുന്നു.

അപ്പോഴാണ് ഒരു യുവാവ് തോക്കുമായി ഇവരെ ഭീഷണിപ്പെടുത്തിയത്. അന്ന് ഒരു പെണ്‍കുട്ടിയാണ് ഗാംഗുലിയെ രക്ഷിച്ചത്. ഇംഗ്ലീഷ് മുന്‍ ക്രിക്കറ്റര്‍ ഇയാന്‍ ബോത്തം എഴുതിയ ബെഫീസ് ക്രിക്കറ്റ് ടെയില്‍സ് എന്ന പുസ്തകത്തിലാണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ ഉള്ളത്.