റയലിന്‍റെ അടുത്ത സീസണിലേക്കുള്ള കിറ്റ് പുറത്തിറങ്ങി നാച്ചോ, ബെന്‍സേമ,മാഴ്സലോ, ബെയ്‍ല്‍, ക്രൂസ് എന്നിവര്‍ ലോഞ്ച് വീഡിയയോയില്‍
മാഡ്രിഡ്: ചാമ്പ്യന്സ് ലീഗ് ഫെെനലിലെ വിസ്മയ പ്രകടനത്തിനു പിന്നാലെ ഗാരത് ബെയ്ലിനെ ചുറ്റിപ്പറ്റി ഉയര്ന്ന ട്രാന്സ്ഫര് അഭ്യൂഹങ്ങള്ക്ക് മറുപടിയുമായി റയല് മാഡ്രിഡ്. മാഞ്ചസ്റ്റര് യുണെെറ്റഡ് പരിശീലകന് ഹോസെ മൗറീന്യോ ബെയ്ലുമായി ചര്ച്ച നടത്തിയെന്നുള്ള റിപ്പോര്ട്ടുകള് പുറത്തു വരുമ്പോള് ക്ലബ്ബിന്റെ പുതിയ കിറ്റിന്റെ ലോഞ്ചില് ഗാരത് ബെയ്ലാണ് മിന്നി തിളങ്ങുന്നത്.

റയലിന്റെ എവേ ജഴ്സിയില് പരിശീലിക്കുന്ന ബെയ്ലിന്റെ ചിത്രങ്ങള് ഇതിനകം സാമൂഹ്യ മാധ്യമങ്ങളില് തരംഗമായി കഴിഞ്ഞു. ബെയ്ലിനെ കൂടാതെ ഡിഫന്ഡര് നാച്ചോ ഫെര്ണാണ്ടസ്, സ്ട്രെെക്കര് കരീം ബെന്സേമ, മിഡ്ഫീല്ഡര് ടോണി ക്രൂസ് എന്നിവരാണ് പ്രധാനമായും കിറ്റ് ലോഞ്ച് വീഡിയോയിലുള്ളത്. 48 സെക്കന്ഡ് നീളുന്ന വീഡിയോയുടെ തുടക്കത്തില് മാഴ്സലോയുടെ സാന്നിധ്യവുമുണ്ട്. എന്നാല്, സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ അസാന്നിധ്യമാണ് വീഡിയോ പുറത്തു വന്നതോടെ കൂടുതല് ചര്ച്ചയാകുന്നത്.
പല ഘട്ടങ്ങളില് ക്രിസ്റ്റ്യാനോ റയല് വിടുമെന്ന തരത്തിലുള്ള വാര്ത്തകള് കഴിഞ്ഞ സീസണുകളില് പുറത്തു വന്നിരുന്നു. പക്ഷേ, റയല് മാനേജ്മെന്റ് ഈ അഭ്യൂഹങ്ങളെല്ലാം തള്ളി. റയല് ഒഴിവാക്കുമെന്ന് കരുതപ്പെടുന്ന കരീം ബെന്സേമയും ഗാരത് ബെയ്ലും പുതിയ കിറ്റില് തിളങ്ങുമ്പോള് പോര്ച്ചുഗല് താരത്തിന്റെ അഭാവം വരുന്ന ദിവസങ്ങളില് ഫുട്ബോള് ലോകത്തെ ഞെട്ടിക്കുന്ന സംഭവവികാസങ്ങള്ക്കു വഴിവെച്ചേക്കാം. ആദ്യ ഇലവനില് സ്ഥാനം ലഭിക്കാത്തത്തിനെ തുടര്ന്നു ക്ലബ്ബില് ബെയ്ല് തൃപ്തനല്ലെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു.

പക്ഷേ, ചാമ്പ്യന്സ് ലിഗ് ഫെെനലില് ലിവര്പൂളിന്റെ ഹൃദയം തകര്ത്ത രണ്ടു ഗോളുകളും ലാ ലിഗയിലെ അവസാന മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളും താരത്തിന്റെ മൂല്യം വര്ധിപ്പിച്ചു. അലക്സിസ് സാഞ്ചസിനെ ആഴ്സണലില് നിന്ന് എത്തിച്ചെങ്കിലും എഫ്എ കപ്പില് ചെല്സിയോടേറ്റ തോല്വി ചുവന്ന ചെകുത്താന്മാരെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. അതിനുള്ള ഉത്തരമായി മൗറീന്യോ ബെയ്ലിനെ കണ്ടെത്തിയെന്നും ചര്ച്ച നടന്നെന്നുമായിരുന്നു റിപ്പോര്ട്ടുകള്. റെക്കോര്ഡ് തുകയ്ക്ക് ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തില്നിന്നു സ്നാപിഷ് ലീഗിലെത്തിയ വെയ്ല്സ് താരത്തിന് വലിയ ഓഫറാണ് മാഞ്ചസ്റ്റര് വാഗ്ദാനം ചെയ്യുന്നതെന്നാണ് സൂചന.
