രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹിമാചല്‍പ്രദേശിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായതിന് പൊട്ടിത്തെറിച്ച ഗംഭീര്‍ രണ്ടാം ഇന്നിംഗ്സില്‍ പുറത്തായത് കുട്ടികളെപ്പോലും നാണിപ്പിക്കും വിധം. രണ്ടാം ഇന്നിംഗ്സിലെ ഇരുപതാം ഓവറിലായിരുന്നു അലസതകൊണ്ട് ഗംഭീര്‍ റണ്ണൗട്ടായത്. 

ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹിമാചല്‍പ്രദേശിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായതിന് പൊട്ടിത്തെറിച്ച ഗംഭീര്‍ രണ്ടാം ഇന്നിംഗ്സില്‍ പുറത്തായത് കുട്ടികളെപ്പോലും നാണിപ്പിക്കും വിധം. രണ്ടാം ഇന്നിംഗ്സിലെ ഇരുപതാം ഓവറിലായിരുന്നു അലസതകൊണ്ട് ഗംഭീര്‍ റണ്ണൗട്ടായത്.

രണ്ടാം റണ്ണിനായി ഓടാനുള്ള ശ്രമത്തിനിടെ ക്രീസില്‍ നിന്നിറങ്ങിയ ഗംഭീര്‍ ഫീല്‍ഡറുടെ ത്രോ വരുന്നതുകണ്ട് തിരിച്ച് ക്രീസില്‍ കയറാനൊരുങ്ങിയെങ്കിലും അതിനുമുമ്പെ റിഷി ധവാന്‍ ഗംഭീറിനെ റണ്ണൗട്ടാക്കിയിരുന്നു. ശിശുദിനത്തില്‍ ഈ റണ്ണൗട്ടിനെ സ്വയം ട്രോളാനും ഗംഭീര്‍ ഉപയോഗിച്ചു.

Scroll to load tweet…

മക്കളുടെ ചിത്രം പങ്കുവെച്ച് എങ്ങനെയാണ് പപ്പാ ശിശുദിനം ആഘോഷിച്ചത് എന്ന് ചോദിച്ചാല്‍ കുട്ടികളെപ്പോലെ റണ്ണൗട്ടായി എന്ന് പറയാം എന്നായിരുന്നു ഗംഭീറിന്റെ ട്രോള്‍.

Scroll to load tweet…