ഗൗതം ഗംഭീര്‍ ഡൽഹി ഡെയര്‍ഡെവിള്‍സ് നായകനാകും ഔദ്യോഗിക പ്രഖ്യാപനം പുതിയ ജേഴ്സി പുറത്തിറക്കുന്ന വേദിയിലാണ് നടന്നത്

ദില്ലി: ഗൗതം ഗംഭീര്‍ ഡൽഹി ഡെയര്‍ഡെവിള്‍സ് നായകനാകും. ഔദ്യോഗിക പ്രഖ്യാപനം പുതിയ ജേഴ്സി പുറത്തിറക്കുന്ന വേദിയിലാണ് നടന്നത്. അവസാന ഐപിഎല്‍ സീസണ്‍ കളിക്കാന്‍ ഒരുങ്ങുന്ന ഗംഭീര്‍ കഴിഞ്ഞ വര്‍ഷം വരെ കൊല്‍ക്കത്ത നൈറ്റ് റെയ്ഡേര്‍സിന്‍റെ ക്യാപ്റ്റനായിരുന്നു. രണ്ട് തവണ കൊല്‍ക്കത്തയ്ക്കായി ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റനാണ് ഗംഭീര്‍. ഈ പരിചയ സമ്പത്ത് ഉപയോഗിച്ച് ഐപിഎല്‍ കിരീടം തന്നെയാണ് ആഗ്രഹിക്കുന്നത് എന്ന് ചടങ്ങില്‍ ഗംഭീര്‍ പറഞ്ഞു. 

എല്ലാതരത്തിലും കളിക്കുന്ന താരങ്ങള്‍ ഉള്ളപ്പോള്‍ കളിക്കാന്‍ കളത്തിലിറങ്ങുന്ന ഇലവനെ തിരഞ്ഞെടുക്കുന്നത് വലിയ പണിയാണെന്ന് ഗംഭീര്‍ പറയുന്നു. ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പില്‍ താരത്തിന്‍റെ പ്രൈസ് വാല്യൂ അല്ല, കളി മാറ്റാനുള്ള കഴിവാണ് പരിഗണിക്കുക എന്നും ഗംഭീര്‍ പറ‌ഞ്ഞു.