രണ്ട് കോടിയിലധികം ആളുകള്‍ വസിക്കുന്ന ദില്ലിയില്‍ ആയിരക്കണക്കിന് പ്രശ്‌നങ്ങളുള്ളപ്പോള്‍ കെജ്രിവാള്‍ നിരാഹാരമിരിക്കുന്നത് നാണക്കേടാണ് എന്നാണ് ഗംഭീറിന്‍റെ പ്രതികരണം.
ദില്ലി: ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതുവരെ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പ്രഖ്യാപനത്തോട് രൂക്ഷമായി പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. രണ്ട് കോടിയിലധികം ആളുകള്‍ വസിക്കുന്ന ദില്ലിയില്‍ ആയിരക്കണക്കിന് പ്രശ്‌നങ്ങളുള്ളപ്പോള്‍ കെജ്രിവാള്‍ നിരാഹാരമിരിക്കുന്നത് നാണക്കേടാണ് എന്നാണ് ഗംഭീറിന്‍റെ പ്രതികരണം. തലസ്ഥാന നഗരിയില്‍ മാര്‍ച്ച് ഒന്ന് മുതല്‍ നിരാഹാരമിരിക്കുമെന്നാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്.
ഈ മാസം ആദ്യം ദില്ലിയിലെ ഹോട്ടലിലുണ്ടായ അഗ്‌നിബാധയില്‍ നിരവധി പേര്‍ മരിച്ച സംഭവത്തില്‍ കെജ്രിവാളിനെതിരെ വിമര്‍ശനവുമായി ഗംഭീര്‍ രംഗത്തെത്തിയിരുന്നു.
