ഇപ്പോള്‍ തങ്ങള്‍ തോറ്റത് എങ്ങനെയെന്ന് വിവരിക്കുകയാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. ദില്ലിയില്‍ നടന്ന ഹൈദരാബാദിനോടുള്ള എലിമിനേറ്റര്‍ മത്സരത്തില്‍ ന്യൂസിലാന്‍റ് ഓള്‍ റൗണ്ടര്‍ കോളിന്‍ മന്‍ട്രോ റണ്‍ ഔട്ട് ആയതാണ് മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ചതെന്നു ഗംഭീര്‍ പറയുന്നു. 

ഹൈദരാബാദ് ഒരുപാട് പേസര്‍മാരെ കളിപ്പിച്ചതുകൊണ്ട് തന്നെ കിവി ബാറ്റ്‌സ്മാനെ ഉപയോഗിച്ച് അവരെ നേരിടുന്നതായിരുന്നു കൊല്‍ക്കത്തയുടെ തന്ത്രം. കോളിന്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയതായിരുന്നെങ്കിലും അപ്രതീക്ഷിതമായെത്തിയ റണ്ണൗട്ട് താരങ്ങളെയും പ്രതിരോധത്തിലാക്കിയതായും ഗംഭീര്‍ വ്യക്തമാക്കി.

യുവരാജിന്‍റെ നേരിട്ടുള്ള ഏറിലായിരുന്നു കോളിന്‍ പുറത്തായത്. രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയ ഹൈദരാബാദ് ഗുജറാത്തുമായി ഏറ്റുമുട്ടും ഇതില്‍ വിജയിക്കുന്നവര്‍ക്ക് 29ന് ആര്‍സിബിയുമായി ഫൈനല്‍ കളിക്കാം.