ദില്ലി: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യ ക്രിക്കറ്റ് ടീമിലെത്തിയതിന് ഗൗതം ഗംഭീറിന് നന്ദി പറയാനുള്ള ത് രണ്ടു പേരോടാണ്. ഒന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡിന്റെ കിംഗ് ഖാനുമായ ഷാരൂഖ് ഖാനോട്. രണ്ടാമത്തെയാളാകട്ടെ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിലെ ജ്വലിക്കുന്ന രക്തസാക്ഷിയായ സാക്ഷാല്‍ ഭഗത് സിംഗും. ട്വിറ്ററിലൂടെയാണ് ഗംഭീര്‍ ഇരുവര്‍ക്കും നന്ദി അറിയിച്ചത്.

താങ്കളുടെ അനുഗ്രഹം എനിക്കേറെ പ്രിയപ്പെട്ടതാണ്. താങ്കള്‍ കൂടുതല്‍ കരുത്തനാകട്ടെ, ഒപ്പം താങ്കളുടെ കുട്ടികളോടുള്ള സ്നേഹവും ഇതോടൊപ്പം പങ്കുവെയ്ക്കട്ടെ, പ്രത്യേകിച്ച് റോക് സ്റ്റാറായ അബ് ‌റാമിനോട് എന്നായിരുന്നു ഷാരൂഖിനോട് നന്ദി അറിയിച്ച് ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

Scroll to load tweet…

എന്റെ ദൈവം, മാര്‍ഗദര്‍ശി, എന്റെ ഒരേയൊരു ഹീറോ, ഭഗത് സിംഗ്. ആത്മധൈര്യത്തോടുള്ള താങ്കളുടെ ദൃഢവിശ്വാസത്തിന് മുന്നില്‍ എന്റെ പ്രണാമം, അതിന്റെ ഒരും അംശമെങ്കിലും എനിക്കുണ്ടായിരുന്നെങ്കില്‍ ആശിച്ചുപോകുന്നു എന്നായിരുന്നു ഭഗത് സിംഗിനെക്കുറിച്ചുള്ള ഗംഭീറിന്റെ ട്വീറ്റ്.

Scroll to load tweet…

ന്യൂസിലന്‍ഡിനെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ കെ എല്‍ രാഹുലിന് പകരക്കാരനായാണ് ഗംഭീറിനെ ഉള്‍പ്പെടുത്തിയത്. ദുലീപ് ട്രോഫിയിലെ മിന്നുന്ന പ്രകടനമാണ് 34കാരനായ ഗംഭീറിന് വീണ്ടും ടീമിലേക്ക് വഴി തുറന്നത്.