ദക്ഷിണാഫ്രിക്കയ്‍ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടാമത്തെ മത്സരത്തിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടീം ഇന്ത്യക്ക് എതിരെ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ടീമിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭിര്‍.

Scroll to load tweet…

ഇപ്പോള്‍ ടീം ഇന്ത്യക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. അല്ലാതെ രൂക്ഷമായി വിമര്‍ശിക്കുകയല്ല വേണ്ടത്. മികച്ച ടീമാണ് ഇന്ത്യയുടേത്. രണ്ട് മത്സരങ്ങളിലെ പരാജയം മാത്രം കണക്കിലെടുക്കരുത്. എതിരാളികള്‍ കരുത്തരായിരുന്നു. അവര്‍ വിജയം അര്‍ഹിക്കുന്നതായിരുന്നു. അത് മറക്കരുത്- ഗൗതം ഗംഭിര്‍ പറഞ്ഞു.

135 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 151 റണ്‍സിന് പുറത്താകുകയായിരുന്നു.