കണ്ണീരോടെ ഷ്വെയിന്‍സ്റ്റീഗര്‍ കളം വിട്ടതിന് തൊട്ടുപിന്നാലെ ലോകകപ്പ് നിലനിര്‍ത്താനുള്ള ജര്‍മ്മന്‍ ശ്രമങ്ങള്‍ തുടങ്ങുന്നു. ഗോള്‍വലയ്ക്ക് മുന്നില്‍ ജര്‍മ്മനിയുടെ വിശ്വസ്തനായ മാനുവേല്‍ ന്യൂയറാണ് പുതിയ നായകന്‍. ഇന്ത്യന്‍ സമയം രാത്രി 12.15ന് തുടങ്ങുന്ന മത്സരത്തില്‍ ലോക ചാംപ്യന്മാരുടെ എതിരാളികള്‍ ഫിഫ റാങ്കിംഗില്‍ അമ്പതാം സ്ഥാനത്തുള്ള നോര്‍വ്വേ. യൂറോ കപ്പ് തോല്‍വിയുടെ നിരാശ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗോള്‍മഴയിലൂടെ മറക്കാനാകും ജര്‍മ്മനിയുടെ ശ്രമം. സീസണില്‍ കളിച്ച ആറ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച നോര്‍വ്വേ നിലവില്‍ ഫിഫ റാങ്കിംഗില്‍ 50ആം സഥാനത്താണ്. ചെക് റിപ്പബ്ലിക്ക്, വടക്കന്‍ അയര്‍ലന്‍ഡ്, അസര്‍ബൈജാന്‍, സാന്‍ മാരിനോ എന്നീ ടീമുകളും ജര്‍മ്മനിയുടെ ഗ്രൂപ്പിലുണ്ട്.

പുതിയ പരിശീലകന് സാം അലാര്‍ദിയില്‍ കീഴില്‍ ജയത്തുടക്കത്തിന് ഇറങ്ങുന്ന ഇംഗ്ലണ്ടിനും യൂറോ കപ്പിലെ ക്ഷീണം മറികടക്കണം. മുന്‍ ചാംപ്യന‍ന്മാരുടെ എതികാളികള്‍ സ്ലോവാക്യയാണ്. റൂണി നയിക്കുന്ന ടീമില്‍ നിന്ന് സ്‌മോളിംഗിനെയും സ്റ്ററിഡ്ജിനെയും ഒഴിവാക്കിയെങ്കിലും ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിനെ നിലനിര്‍ത്തിയിരുന്നു.