ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, പോഗ്ബ, ലോക ഫുട്ബോളിലെ പൊന്നുവിലയുള്ള താരങ്ങള്‍. ഇവരുടെ പെനല്‍റ്റി കിക്കുകള്‍ എങ്ങനെയായിരിക്കുംമെന്ന് അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഒരു പെണ്‍കുട്ടി. 

സൂറിച്ച്: ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, പോഗ്ബ, ലോക ഫുട്ബോളിലെ പൊന്നുവിലയുള്ള താരങ്ങള്‍. ഇവരുടെ പെനല്‍റ്റി കിക്കുകള്‍ എങ്ങനെയായിരിക്കുംമെന്ന് അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഒരു പെണ്‍കുട്ടി.

ഐപിഎല്‍ ടീമായിരുന്ന റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ ഗോയങ്കയാണ് ലോകഫുട്ബോളിലെ സൂപ്പര്‍ താരങ്ങളുടെ പെനല്‍റ്റി കിക്കുകള്‍ അനുകരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്തത്.

Scroll to load tweet…

നാലുപേരുടെ ജേഴ്സി അണിഞ്ഞ് പെണ്‍കുട്ടി എടുക്കുന്ന കിക്കുകള്‍ കണ്ടാല്‍ യഥാര്‍ത്ഥ മെസിയും റൊണാള്‍ഡോയും നെയ്മറുമെല്ലാം കൈയടിക്കും. കാരണം അത്രമാത്രം പൂര്‍ണതയോടെയാണ് ഈ പെണ്‍കുട്ടി ഇവരെ അനുകരിക്കുന്നത്.