ചെന്നൈ: ചെന്നൈ ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വീഴ്‌ത്തിയത് ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ ഫീല്‍ഡിംഗ് മികവ്. രഹാനെയുടെ വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ കോലി നേരിട്ട ആദ്യ പന്തില്‍ തന്നെ ബീറ്റണ്‍ ആയി. കോള്‍ട്ടര്‍‌നൈലിന്റെ പന്ത് പോയന്റില്‍ മാക്സ്‌വെല്ലിന്റെ തലയ്ക്ക് മുകളിലൂടെ പറത്താന്‍ ശ്രമിച്ച കോലിയെ മാക്സ്‌വെല്‍ ഉയര്‍ന്നുചാടി ഒറ്റ കൈകൊണ്ട് പിടിച്ചെടുക്കുകയായിരുന്നു.

ഓസ്ട്രേലിയക്കാര്‍ ഏറെ ആഗ്രഹിച്ച വിക്കറ്റാണതെന്ന് അവരുടെ വിജയാഘോഷത്തില്‍ നിന്നുതന്നെ വ്യക്തമാവുകയും ചെയ്തു. ഇന്ത്യന്‍ നിരയില്‍ വീണ നാലു വിക്കറ്റില്‍ മൂന്നും സ്വന്തമാക്കിയ കോള്‍ട്ടര്‍‌നൈല്‍ ആണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചത്.