ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ എഫ്‌സി- ജംഷഡ്പുര്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ഗോളൊന്നും നേടാന്‍ ഗോവയ്ക്ക് സാധിച്ചില്ല. അഞ്ച് തവണ ഗോളിലേക്ക് ലക്ഷ്യമാക്കി ഷോട്ട് പായിച്ചു ആതിഥേയായ ഗോവ.

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ എഫ്‌സി- ജംഷഡ്പുര്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ഗോളൊന്നും നേടാന്‍ ഗോവയ്ക്ക് സാധിച്ചില്ല. അഞ്ച് തവണ ഗോളിലേക്ക് ലക്ഷ്യമാക്കി ഷോട്ട് പായിച്ചു ആതിഥേയായ ഗോവ. ജംഷഡ്പുരിനാവട്ടെ ഒരു തവണ മാത്രമാണ് ഗോവന്‍ ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ സാധിച്ചത്.

സമനിലയോടെ ഇരു ടീമുകള്‍ക്കും പോയിന്റ് പട്ടികയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോവ 21 പോയിന്റോടെ നാലാമത് നില്‍ക്കുന്നു. 13 മത്സരങ്ങള്‍ കളിച്ച ജംഷഡ്പുര്‍ 20 പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്. 13 മത്സരങ്ങളില്‍ 27 പോയിന്റുള്ള മുംബൈ സിറ്റിയാണ് ഒന്നാമത്.