ലിയോണ്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളും ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഫ്രഞ്ച് ടീം ലിയോണ്‍ സ്പാനിഷ് ചാംപ്യന്മാരായ ബാഴ്‌സലോണയെ സമനിലയില്‍ തളച്ചപ്പോള്‍ ലിവര്‍പൂള്‍- ബയേണ്‍ മത്സരത്തില്‍ ഇരുവര്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. 

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോളാക്കാനായില്ല. 15 ഷോട്ടുകളാണ് ലിവര്‍പൂള്‍ ബയേണ്‍ പോസ്റ്റിലേക്ക് പായിച്ചത്. ഡിഫന്‍സീവായു ഇരുടീമുകളും പുലര്‍ത്തിയ മികവാണ് കളി ഗോള്‍ രഹിതമായി അവസാനിപ്പിച്ചത്. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ആന്‍ഫീല്‍ഡില്‍ വന്ന് ഗോള്‍ രഹിത സമനിലയുമായി ബയേണ്‍ മടങ്ങുന്നത്. ആദ്യ പകുതിയില്‍ രണ്ട് സുവര്‍ണ്ണാവസരങ്ങള്‍ ലിവര്‍പൂളിന്റെ മാനെ മിസ് ചെയ്തതും കളി ഗോള്‍ രഹിതമായി കരുതാന്‍ കാരണമായി. ഈ സീസണില്‍ ചാംപ്യന്‍സ് ലീഗ് എവേ മത്സരങ്ങളില്‍ ഒന്നു പോലും ലിവര്‍പൂള്‍ വിജയിച്ചിട്ടില്ല.

മെസി-സുവാരസ്- ഡെംബേല ത്രയം നിരവധി തവണ ലിയോണ്‍ ഗോള്‍ കീപ്പറെ പരീക്ഷിച്ചു. മത്സരത്തില്‍ ആകെ 23 ഗോള്‍ ശ്രമങ്ങള്‍ ബാഴ്‌സലോണ നടത്തി എങ്കിലും ഒന്ന് പോകും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയിലെ മികച്ച ടീ സ്റ്റേഗന്‍ സേവ് ഇല്ലായിരുന്നു എങ്കില്‍ ബാഴ്‌സലോണ പരാജയവുമായി മടങ്ങുന്നത് വരെ ഇന്ന് കാണേണ്ടി വരുമായിരുന്നു. രണ്ടാം പാദ മത്സരം അടുത്ത മാസം ബാഴ്‌സ മൈതാനമായ നൗ കാമ്പില്‍ നടക്കും.