ശ്രീനഗറിലെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഗോകുലം കേരള ഫുട്‌ബോള്‍ ടീമിന്റ മടക്കയാത്ര മുടങ്ങി. റിയല്‍ കശ്മീരിനെതിരായ മത്സരത്തിന് ശേഷം  ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു ടീം മടങ്ങേണ്ടിയിരുന്നത്.

ജമ്മു: ശ്രീനഗറിലെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഗോകുലം കേരള ഫുട്‌ബോള്‍ ടീമിന്റ മടക്കയാത്ര മുടങ്ങി. റിയല്‍ കശ്മീരിനെതിരായ മത്സരത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു ടീം മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹോട്ടലിന് പുറത്തുപോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു 25 അംഗ ടീം. 

ഇന്നും മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഞായറാഴ്ച കോഴിക്കോട്ട് ഐസ്വാള്‍ എഫ് സിക്ക് എതിരെയാണ് ഗോകുലത്തിന്റെ അടുത്തമത്സരം. കളി മാറ്റിവയ്ക്കണമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗോകുലം കോച്ച് ബിനോ ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.