ഐ ലീഗില്‍ ഗോകുലം കേരളം എഫ്‌സിയുടെ നിലനില്‍പ്പ് അപകടത്തില്‍. ഇന്ന് ഇന്ത്യന്‍ ആരോസിനോട് സമനിലയില്‍ പിരിഞ്ഞതോടെ പത്താം സ്ഥാനത്ത് തുടരുകയാണ് ഗോകുലം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരളം എഫ്‌സിയുടെ നിലനില്‍പ്പ് അപകടത്തില്‍. ഇന്ന് ഇന്ത്യന്‍ ആരോസിനോട് സമനിലയില്‍ പിരിഞ്ഞതോടെ പത്താം സ്ഥാനത്ത് തുടരുകയാണ് ഗോകുലം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മലയാളി താരം കെ.പി. രാഹുലാണ് ആരോസിന് ലീഡ് നല്‍കിയത്. എ്ന്നാല്‍ മാര്‍കസ് ജോസഫിലൂടെ ഗോകുലം തിരിച്ചടിച്ചു. 

13 പോയിന്റുമായി ഇപ്പോള്‍ പത്താംസ്ഥാനത്താണ് കേരള ടീം. അവസാന സ്ഥാനത്തുള്ളത് ഷില്ലോംഗ് ലജോംഗാണ്. അവര്‍ക്ക് 10 പോയിന്റാണുള്ളത്. വരും മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഐ ലീഗില്‍ നിന്ന് തരം താഴാനും സാധ്യതയുണ്ട്.