അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍ ചെല്‍സിയുമായി കരാര്‍ ഒപ്പിട്ടു. ചെല്‍സിയുടെ പരിശീലകനായി മൗറീസിയോ സാറി ചുമതലയേറ്റ സമയത്ത് ആവശ്യപ്പെട്ടാണ് ഹിഗ്വയ്‌നെ ക്ലബിലെത്തിക്കാന്‍. എന്നാല്‍ അന്ന് കൈമാറ്റം നടന്നില്ല.
ലണ്ടന്‍: അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍ ചെല്‍സിയുമായി കരാര്‍ ഒപ്പിട്ടു. ചെല്‍സിയുടെ പരിശീലകനായി മൗറീസിയോ സാറി ചുമതലയേറ്റ സമയത്ത് ആവശ്യപ്പെട്ടാണ് ഹിഗ്വയ്‌നെ ക്ലബിലെത്തിക്കാന്‍. എന്നാല്‍ അന്ന് കൈമാറ്റം നടന്നില്ല. സാറി സീരി എയില്‍ നാപോളിയെ പരിശീലിപ്പിക്കുമ്പോള്‍ ടീമിലെ സ്‌ട്രൈക്കറായിരുന്നു ഹിഗ്വയ്ന്‍. ആ ബന്ധമാണ് താരത്തെ ക്ലബിലെത്തിച്ചത്.
എ സി മിലാനില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് താരം ലണ്ടനിലെത്തിയത്. എന്നാല്‍ സീസണ്‍ അവസാനം ഹിഗ്വയ്‌നെ ചെല്‍സിയുടെ സ്വന്തമാക്കാനുള്ള ഓപ്ഷനുണ്ട്. അല്‍വാരോ മൊറാട്ട, ജിറൂദ് എന്നിവര്‍ ഫോമിലേക്ക് ഉയരാത്തതാണ് ഹിഗ്വയ്‌ന്റെ സൈനിങ്ങില്‍ അവസാനിച്ചത്. ടീമിലെത്തിയെങ്കിലും നാളെ ടോട്ടന്‍ഹാമുമായുള്ള മത്സരത്തില്‍ താരം കളിക്കില്ല.
നാപോളിയില്‍ സാറിക്ക് കീഴില്‍ കളിച്ച ഹിഗ്വയ്ന്‍ ആ സീസണില്‍ 36 ലീഗ് ഗോളുകള്‍ നേടി ലീഗ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. പിന്നീട് യുവന്റസിലേക്ക് മാറിയ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബിലെത്തിയതോടെയാണ് മിലാനിലേക്ക് പോയത്.
