ലണ്ടൻ: വനിതാ ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. അർധ സെഞ്ചുറിയുമായി സെമിഫൈനലിലെ മിന്നും താരം ഹർമൻ പ്രീത് കൗർ (51) പുറത്തായി. എൺപത് പന്തുകൾ നേരിട്ട കൗർ ഉയർത്തിയടിച്ചാണ് പുറത്തായത്. ഏഴ് വിക്കറ്റ് നഷ്ടമായ ഇന്ത്യ 39റൺസ് പിന്നിലാണ്. 32 പന്തുകൂടിയാണ് ഇനി വിജയത്തിനും ഇന്ത്യക്കും ഇടയിൽ അവശേഷിക്കുന്നത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ഓപ്പണർ സ്മൃതി മന്ദാന ഇത്തവണയും നിരാശപ്പെടുത്തി. നാലു പന്തുകൾ നേരിട്ട മന്ദാന സംപൂജ്യയായാണ് പുറത്തായത്. ക്യാപ്റ്റൻ മിഥാലി രാജും (17) വേഗം പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. രണ്ടു വിക്കറ്റ് നഷ്ടമായതോടെ കരുതലോടെ കളിക്കാൻ നിർബന്ധിതമായ കൗറും റൗത്തും വളരെ സാവധാനമായാണ് സ്കോർ ഉയർത്തിയത്. ഇരുവരും ചേർന്ന് 79 പന്തിലാണ് അർധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചത്.
