തിരുവനന്തപുരം: ഇന്ത്യ- ന്യൂസിലന്റ് 20ട്വന്റി മത്സരത്തിന് വേദിയാകുന്ന തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കൾ പൂ‍ർത്തിയായതായി കെ സി എ. ടിക്കറ്റ് വിൽപന എന്നു തുടങ്ങണമെന്നത് ഉൾപ്പെടെയുളള കാര്യങ്ങളിൽ ഉടന്‍ തീരുമാനം ഉണ്ടാകും.

കൊച്ചിക്ക് പുറമേ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുകയാണ്. നവംബർ ഏഴിന് നടക്കുന്ന ഇന്ത്യ- ന്യൂസിലന്റ് ട്വന്റി20 മത്സരത്തിനായുളള ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്. സ്റ്റേഡിയത്തിന്റെ നിലവാരത്തെക്കുറിച്ച് ഐസിസി പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. ഇനി സ്റ്റേഡിയത്തിൽ വേണ്ടത് ചെറിയ മിനുക്കുപണികൾ. അതും ദിവസങ്ങൾക്കുളളിൽ പൂർത്തിയാകും.

50000 കാണികളെയാണ് ഗ്രീൻഫീൽഡിൽ പ്രതീക്ഷിക്കുന്നത്. രാജ്യാന്തര മത്സരത്തിന് മുമ്പ് ഈ മാസം ആറിന് തുടങ്ങുന്ന രഞ്ജിട്രോഫിയിലൂടെ ഫസ്റ്റ്ക്ലാസ്സ് വേദിയായി മാറും. ഇനി പച്ചപ്പുല്ലിൽ ട്വന്റി 20 ആവേശത്തിനായുളള കാത്തിരിപ്പ്.